പുതിയ റേഞ്ച് റോവർ കാറിൽ കൊച്ചിയിലൂടെ കറങ്ങി മോഹൻലാൽ

മലയാള സിനിമയുടെ പ്രിയ താരം പുതിയ വാഹനം സ്വന്തമാക്കി മോഹൻലാൽ. ഇനി താരത്തിന്റെ യാത്രകൾ പുതിയ റേഞ്ച് റോവർ കാറിലായിരിക്കും. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി 4.4 v8 ആണ് താരം സ്വന്തമാക്കിയത്. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമ്മാതാക്കളായ ലാൻഡ് റോവർ നിരയിലെ പുതിയ മോഡൽ റേഞ്ച് റോവർ ആണ് മോഹൻലാൽ വാങ്ങിയത്. ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിൻറെ വിവിധ മോഡലുകളുടെ വില 2.38 കോടി മുതൽ 4 കോടി വരെയാണ്. ഭാര്യ സുചിത്രയ്ക്കും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹൻലാൽ വാഹനം സ്വീകരിക്കാനെത്തിയത്. കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് വാഹനം ഏറ്റുവാങ്ങിയത്. നിർമാതാകുറച്ചു മാസങ്ങൾക്കു മുൻപമാണ് മോഹൻലാൽ പുതിയ കാരവൻ സ്വന്തമാക്കിയത്.

കേരളത്തിൽ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെ കാരവാൻ നി‍ർമ്മിച്ചത്.മോഹൻലാലിൻറെ കൊച്ചിയിലെ പുതിയ വസതിയിൽ വച്ചാണ് ഡീലർമാർ വാഹനം കൈമാറിയത്. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും വീഡിയോയിൽ ഉണ്ട്. 7 മുതിർന്നവർക്ക് യാത്ര ചെയ്യാവുന്ന വാഹനം 33 സെ.മീ. ടച്ച്സ്ക്രീൻ ആണ് ഉള്ളത്. 2020 ൻറെ തുടക്കത്തിലാണ് മോഹൻലാൽ വെൽഫയർ വാങ്ങിയത്. വെൽഫയറിന് പുറമെ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ചില ആഡംബര കാറുകളുടെ ഉടമയാണ് മോഹൻലാൽ.എന്നാൽ ഇത് എല്ലാം പ്രേക്ഷകർക്കും ആരാധകർക്കും വലിയ ആവേശം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →