മോഹൻലാലിൻറെ പാൻ ഇന്ത്യൻ സിനിമ ഷൂട്ടിംഗ് ഉടൻ

മലയാള സിനിമ താരം മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഋഷഭ . പ്രഖ്യാപനം മുതൽക്കെ ശ്രദ്ധ നേടിയ സിനിമയുടെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം 2023 ജൂലൈ 9-ന് ഷൂട്ടിം​ഗ് ആരംഭിക്കും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. കന്നഡ സംവിധായകൻ നന്ദ കിഷോറാണ് ഋഷഭയുടെ സംവിധായകൻ. എന്നാൽ അതിനെ കുറിച്ചുള്ള വാർത്തകൾ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ച നടന്നത് , ആക്ഷനും ഇമോഷനും ചേർന്ന് ഒരുക്കുന്ന ഒരു ചിത്രം കൂടി ആണ് ,ഏറ്റവും വലിയ ഒരു മുതൽ മുടക്കിൽ തന്നെ ആണ് ചിത്രം ഒരുക്കുന്നത് , അച്ഛൻ മകൻ ബന്ധമാണ് കഥയുടെ പശ്ചാത്തലമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, ആക്ഷന് വളരെയധികം പ്രധാന്യം നൽകുന്ന ചിത്രം കൂടിയാണിത്. വിജയ് ദേവരകൊണ്ട മോഹൻലാലിന്റെ മകന്റെ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവർ സിംഗ്, ശ്യാംസുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ ചിത്രം ഉടൻ തുടങ്ങും എന്നും ആണ് പറയുന്നത്‌ , ചിത്രത്തിന്റെ അണിയറപ്രവത്തകരും മോഹൻലാലും ചേർന്ന ഒരു കൂടിക്കാഴ്ച ആണ് ഇപ്പോൾ വൈറൽ ആവുന്നത് , ഈ ചിത്രം 2023 ജൂലൈ 9 ന് തുടങ്ങും എന്നാണ് പറയുന്നത് , മികച്ച ഒരു സിനിമകൾ തന്നെ ആണ് മോഹൻലാൽ എന്ന നടൻ നായകനായി ഇറങ്ങാൻ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →