2008-ൽ സംവിധായകൻ ബ്ലെസി ആരംഭിച്ച ‘ആടുജീവിത’ത്തിന്റെ യാത്ര അവസാന ഘട്ടത്തോടടുക്കുകയാണ്. മലയാളത്തിൽ നിന്ന് ലോക സിനിമയെ അടയാളപ്പെടുത്താൻ പോകുന്ന സിനിമയെന്നാണ് പ്രേക്ഷകർ ഒരേസ്വരത്തിൽ ആടുജീവിതത്തെ കുറിച്ച് പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ദൃശ്യങ്ങൾ ആഗോളതലത്തിൽ പ്രതീക്ഷ നൽകുന്നതുമാണ്. നാല് വർഷമായി സിനിമയ്ക്ക് വേണ്ടി ശാരീരകമായി മാറ്റങ്ങൾ വരുത്തുന്നതിനോടൊപ്പം തന്നെ നിരവധി സിനിമകളാണ് നടനായും സംവിധായകനായും പൃഥ്വിരാജിന് ഒഴിവാക്കേണ്ടി വന്നത്. എന്നാൽ ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോൾ താൻ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങൾ ഒന്നുമല്ല എന്ന് പറയുകയാണ് പൃഥ്വിരാജ്.
നാല് വർഷമായി എല്ലാം പ്ലാൻ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ് എന്നും അക്കാരണം കൊണ്ട് ഇതരഭാഷ സിനിമകളടക്കം നിരവധി സിനിമകളിൽ നിന്ന് പിന്മാറേണ്ടി വന്നെന്നും താരം പറയുന്നു. 2008ലും ഇപ്പോഴും ബ്ലസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ പകുതിയോളം ഭാഗം ഏകദേശം 14 വർഷക്കാലം ആണ് ബ്ലെസി ഈ സിനിമക്ക് വേണ്ടി മാറ്റിവെച്ചത് . എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു, ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. എന്നാൽ തൻ അല്ല ബ്ലെസി ആണ് ത്യാഗം ചെയ്തത് എന്നും പറയുകയും ചെയ്തു , ചിത്രം ഉടൻ റിലീസ് ചെയ്യും എന്നും പറയുന്നു , പൃഥ്വിരാജിന്റെ അഭിനയം തന്നെ ആണ് ചിത്രത്തിലെ പ്രധാന ഘടകം ,