സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നിറഞ്ഞു നിന്നിരുന്ന ഒരു താരം അഷ്ക്കർ സൗദാൻ ആണ് ,മമ്മൂട്ടിയുടെ രൂപ സാദൃശ്യം ഉള്ള ഒരു നടൻ ആണ് , എന്നാൽ ഇത് എല്ലാം ചർച്ചകളിൽ നിറഞ്ഞു നിന്ന ഒരു കാര്യം ആണ് എന്നാൽ അതിന്റെ പിന്നിലെ രഹസ്യം തേടിയപ്പോൾ ആണ് കാര്യം വ്യക്തം ആയതു മമ്മൂട്ടിയുടെ സഹോദരിയുടെ മകൻ ആണ് അഷ്ക്കർ സൗദാൻ, എന്നാൽ താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതിന്റെ തിരക്കിൽ ആണ് , മലയാള സിനിമാ പ്രേക്ഷകർക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമിക്കുന്നത്. വല്ലാർപാടം ആൽഫ ഹൊറൈസൺ ബിൽഡിംഗിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.കെ.പി.ഹരിദാസ് ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് അഷ്ക്കർ സൗദാൻ, പത്മരാജ് രതീഷ്, സുധീർ, കോട്ടയം നസീർ എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. സ്വാസികയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണ്ണമായും ക്രൈം ഇൻവെസ്റ്റിഗേഷനിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരിടവേളയ്ക്കു ശേഷം ലഷ്മി റായ് സുപ്രധാനമായ വേഷത്തിൽ എത്തുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,