സഞ്‌ജുവിനായി ആര്‍പ്പുവിളിച്ച് വിജയം ആഘോഷിച്ച് ജയറാമും ബിജു മേനോനും,

രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഇന്നലെ ചെപ്പോക്ക് മൈതാനത്തിൽ നടന്ന മത്സരം ഐ.പി.എൽ മാമാങ്കത്തിന്റെ യഥാർഥ എന്റർടൈൻമെന്റായിരുന്നു ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചത്. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും മത്സരം കാണാൻ ജയറാം മറ്റു താരങ്ങളും എത്തിയത്‌ തന്നെ ആയിരുന്നു വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത് , ഐപിഎല്ലിൽ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ്‌- രാജസ്ഥാൻ റോയൽസ് മത്സരം വലിയ ആവേശമായിരുന്നു ക്രിക്കറ്റ് പ്രേമികളിൽ ഉണ്ടാക്കിയത്. സഞ്‌ജുവിൻറെ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി 172 റൺസ് എടുക്കാനേ ധോണിയുടെ ചെന്നൈയ്‌ക്ക് സാധിച്ചുളളൂ. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിൽ മൂന്ന് റൺസിനാണ് ചെന്നൈയ്‌ക്കെതിരെ രാജസ്ഥാൻ വിജയം പിടിച്ചത്.

ചെപ്പോക്കിൽ നടന്ന മത്സരം കാണാൻ ചെന്നൈ സൂപ്പർകിംഗ്‌സ്‌ ആരാധകർക്കൊപ്പം രാജസ്ഥാൻറെ ഫാൻസും ഇന്നലെ എത്തിയിരുന്നു. ഇതിൽ നടന്മാരായ ജയറാം, ബിജു മേനോൻ, ജോണി ആൻറണി ഉൾപ്പെടെയുളളവരും സ്റ്റേഡിയത്തിലെത്തി. മലയാളികളുടെ അഭിമാനമായ സഞ്‌ജു സാംസണിൻറെ രാജസ്ഥാൻ ടീമിനെ പിന്തുണയ്‌ക്കാനാണ് പ്രിയ താരങ്ങൾ ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ജയറാമിൻറെയും ബിജുമേനോൻറെയും ചിത്രം പങ്കുവച്ചിരുന്നു.കൂടുതൽ അറിയുടെ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →