കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രം ആയിരുന്നു ഒരു ചിരി ചിത്രം ആയിരുന്നു എന്നാൽ ഇതിന് പിന്നിലെ രഹസ്യങ്ങൾ പറഞ്ഞു ആണ് മറ്റു താരങ്ങൾ സോഷ്യൽ മീഡിയയിൽ വന്നത് .മോഹൻലാലുമൊത്തുള്ള വൈറൽ ഗ്രൂപ്പ് ഫോട്ടോയ്ക്കു പിന്നിലെ രഹസ്യം പങ്കുവച്ച് നടൻ ബാബുരാജ്. മോഹൻലാൽ, സിദ്ദീഖ്, ബാബുരാജ്, ഇടവേള ബാബു, ശ്വേതാ മേനോൻ, രചന നാരായണൻ കുട്ടി, സുധീർ കരമന തുടങ്ങിയവർ മനസ്സു നിറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ചിരിക്കു പിന്നിലെ കാരണമന്വേഷിച്ച് നിരവധി പേരാണ് എത്തുന്നത്. ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ് കഴിഞ്ഞുള്ള സ്ഥിരം ഗ്രൂപ്പ് ഫോട്ടോയാണ് ഇതെന്ന് ബാബുരാജ് പറയുന്നു.ഇത്തവണത്തെ ഫോട്ടോ ഒരു ചിരിമത്സരം പോലെ ആയിക്കോട്ടെ,
എല്ലാവരും മനസ്സ് തുറന്നു ചിരിച്ചോളൂ എന്ന നിർദ്ദേശം മുന്നോട്ടു വച്ചത് മോഹൻലാൽ ആയിരുന്നെന്നും ചിരിച്ചു തുടങ്ങിയപ്പോൾ അത് പൊട്ടിച്ചിരിയായി മാറിയെന്നും ബാബുരാജ് പറഞ്ഞു. അമ്മയുടെ ഓഫീസിൽ രചന നാരായണൻകുട്ടിയുടെ ഗംഭീര പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷമാക്കി മോഹൻലാലും കൂട്ടരും.ഇങ്ങനെയായിരുന്നു എന്റെ പിറന്നാൾ ആഘോഷം. ഒരു സ്റ്റാർ ബർത് ഡേ. നന്ദി ലാലേട്ടാ, അങ്ങയുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും. നന്ദി സിദ്ദിഖ് ഇക്ക, ബാബു ചേട്ടൻമാർ, സുധീർ ഏട്ടാ, ശ്വേതചേച്ചി, എക്സിക്യുട്ടീവ് കമ്മിറ്റിക്കു ശേഷമുള്ള മനസു നിറഞ്ഞുള്ള ചിരി. പിറന്നാൾ ആശംസകൾ നേർന്ന ഏവർക്കും നന്ദി. സന്തോഷത്തിന്റെ നാൽപ്പതുകൾ ഇവിടെ ആരംഭിക്കും. രചന നാരായണൻകുട്ടി കുറിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,