ഏപ്രിൽ 28 ന് റിലീസ് ചെയ്യാൻ പോകുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് എജന്റ്. ഈ ചിത്രത്തിന്റെ പ്രസ് മീറ്റിനിടയിൽ സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നായകനും മറ്റു സഹ പ്രവർത്തകരും പങ്കെടുത്ത പ്രെസ്സ്മീറ്റിനിടയിൽ സംവിധായകൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
മമ്മൂട്ടിയാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ് എന്നും, അദ്ദേഹത്തിൽ നിന്നും ഞങ്ങൾക്ക് ഉണ്ടായ പിന്തുണ്ടായും സഹകരണവും വളരെ വലുതാണെന്നും, അദ്ദേഹം ഒരു നല്ല മനുഷ്യനും, സിനിമ പ്രേമിയും ആണെന്നുമാണ് സംവിധായകൻ പറഞ്ഞത്.
മാത്രമല്ല ഇന്ത്യൻ സിനിമയിലെ മറ്റൊരു മെഗാ സ്റ്റാറിൽ നിന്നും ലഭിക്കാത്ത സഹകരണമാണ്, മമ്മൂക്കയിൽ നിന്നും ഈ സിനിമക്ക് ലഭിക്കുന്നത് എന്നും. സംവിധായകൻ കൂട്ടിച്ചേർത്തു. ചിത്രത്തിലെ നായകനോടൊപ്പം വളരെ പ്രാധാന്യം ഉള്ള കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നത്. പല തവണ റീ ഷൂട്ട് ചെയ്താ സിനിമയാണ് ഇത് എങ്കിലും, മമ്മൂക്ക അവർ പറഞ്ഞതിലും കൂടുതൽ ദിവസം ഡേറ്റ് നൽകിയിരുന്നു.
മേജർ മഹാദേവൻ എന്ന ക്രൂരനായ റോ ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ചൊവാഴ്ച റിലീസ് ചെയ്യും.