ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്പെഷ്യൽ സമ്മാനം നേടാനുള്ള അവസരം ഒരുക്കി അണിയറപ്രവർത്തകർ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മെറ്റൽ പോസ്റ്ററുകൾ ആണ് ലേലത്തിലൂടെ ഫാൻസിനു സ്വന്തമാക്കാൻ സാധിക്കുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി അണിയിച്ചൊരുക്കുന്നത്. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം.ജോൺ& മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ,
മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. രാജസ്ഥാനിലെ ഷൂട്ടിംഗ് ഷെഡ്യൂൾ കഴിഞ്ഞ് ചെന്നൈയിലെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലേക്കുള്ള ഒരുക്കത്തിലാണ് മലൈക്കോട്ടൈ വാലിബന്റെ അണിയറപ്രവർത്തകർ. മോഹൻലാലിന് ഒപ്പം നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത് , വലിയ മുതൽ മുടക്കിൽ തന്നെ ആണ് ചിത്രം ഒരുങ്ങുന്നത് മലയാളത്തിന് പുറമേ മറ്റു പല ഭാഷകളിലും ചിത്രം റിലീസ് ചെയുന്നുണ്ട് , പിസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് , എന്നാൽ ഈ ചിത്രത്തിന് വേണ്ടിയുള്ള വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ കൂടുതൽ അറിയാൻ വീഡിയോ കാണുക ,