മോഹൻലാലിനെ കുറിച്ച ശോഭന മലയാളത്തിലെ ഒരു കാലത്തെ പ്രശസ്ത നടിമാരിൽ ഒരാളായിരുന്നു ശോഭന. പ്രേക്ഷകരുടെ ഇഷ്ട താര ജോഡികൾ ആയിരന്നു ഇരുവരും , നിരവധി ഹിറ്റ് ചിത്രങ്ങൾ അഭിനയിച്ച താരത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. മോഹൻലാലിന് ഒപ്പം നിരവധി ഹിറ്റ് ചിത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്.മണിച്ചിത്രത്താഴ്’, ‘തേന്മാവിൻ കൊമ്പത്ത്’, ‘മിന്നാരം’ തുടങ്ങിയ ശോഭനയുടെ ഹിറ്റ് സിനിമകൾ എല്ലാം മോഹൻലാലിനൊപ്പമാണ്. ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്.മോഹൻലാലിനൊപ്പം ആദ്യം അഭിനയിക്കുമ്പോൾ താൻ കംഫർട്ടിബിൾ അല്ലായിരുന്നുവെന്ന് ആണ് ശോഭന പറയുന്നത്.എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് മാറി എന്നും ശോഭന പറയുന്നു.മോഹൻലാൽ ഏകേദശം എന്റെ അതേ പ്രായമായിരുന്നു.
ഞങ്ങൾ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങൾക്ക് വലിയ കംഫർട്ടില്ലായിരുന്നു.വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാർ ഒരുമിച്ച് വർക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ. പരസ്പരം അധികം സംസാരിക്കില്ലായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുഴപ്പമില്ലാതായി എന്നാണ് ശോഭന പറയുന്നത്. അഭിമുഖത്തിലായിരുന്നു ശോഭനയുടെ വാക്കുകൾ. എന്നാൽ മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു , മമ്മൂട്ടിയുടെ കൂടെ 60 ൽ കൂടുതൽ സിനിമകൾ ചെയ്തു എന്നും പറയുന്നു , അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച കഥയും പറയുന്നു , കൂടുതൽ അറിയാൻ വെയ്‌ഡോ കാണുക ,