മോഹൻലാൽ ശ്രീനിവാസൻ വിഷയത്തിൽ പ്രതികരണം ആയി കമൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച ചെയ്ത ഒരു കാര്യം ആയിരന്നു ശ്രീനിവാസൻ മോഹൻലാൽ എന്നിവരെ പരാമർശങ്ങളും വിവാദങ്ങളും , എന്നാൽ അത് ഇപ്പോൾ ഒന്നുകൂടെ ചർച്ചയിൽ വന്നിരിക്കുകയാണ് , മോഹൻലാലിനെതിരായ ശ്രീനിവാസന്റെ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ കമൽ. സ്വകാര്യമായി മോഹൻലാൽ നടത്തിയ പരാമർശങ്ങൾ പുറത്ത് പറയുമ്പോൾ അന്നത്തെ സാഹചര്യം കൂടി ശ്രീനിവാസൻ ആലോചിക്കണമായിരുന്നുവെന്ന് കമൽ പറഞ്ഞു. മോഹൻലാലിനെ തനിക്ക് അടുത്തറിയാമെന്നും അദ്ദേഹം കാപട്യമുള്ള വ്യക്തിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും കമൽ പറഞ്ഞു.ശ്രീനിവാസന്റെ ഇന്റർവ്യൂ ഞാനും കണ്ടിരുന്നു. ശ്രീനിവാസൻ ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്. വ്യക്തിപരമായി അദ്ദേഹത്തേയും അദ്ദേഹത്തിന്റെ സിനിമകളേയും ഇഷ്ടമാണ്.

മോഹൻലാലിന് കാപട്യമുണ്ടോ എന്നുള്ളത് വേറെ വിഷയമാണ്. അത് വേറെ ചർച്ച ചെയ്യേണ്ട കാര്യമാണ്. എല്ലാവർക്കും അവരവരുടേതായ പേഴ്സണൽ സ്പേസ് ഉണ്ടാവും, കാപട്യവുമുണ്ടാവും. ലാൽ എന്നോട് സംസാരിക്കുന്നത് പോലെയായിരിക്കില്ല മറ്റൊരാളോട് സംസാരിക്കുന്നത്. പബ്ലിക്കിന്റെ മുമ്പിൽ മറ്റൊരു രീതിയിലായിരിക്കും സംസാരിക്കുന്നത്. ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് നമ്മൾ സുഹൃത്തുക്കളോട് ചില കാര്യങ്ങൾ പറയും. അല്ലെങ്കിൽ എന്തെങ്കിലും ലക്ഷ്യത്തോടെ പറഞ്ഞതായിരിക്കാം. പക്ഷേ കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അത് പുറത്ത് പറയുമ്പോൾ അന്ന് ഏത് സാഹചര്യത്തിൽ പറഞ്ഞതാണെന്ന് ആലോചിക്കണമായിരുന്നു എന്നതാണ് എനിക്ക് ശ്രീനിവാസനോടുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തു കമൽ എന്ന സംവിധായകൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →