മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റിന്റെ ട്രെയിലർ റിലീസായി. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ മികച്ച തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാകും ഏജന്റെന്ന് ഉറപ്പ് നൽകുന്നു.മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്.
സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ “ദി ഗോഡ്” എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയയുമുണ്ട്. എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ വലിയ ശ്രെദ്ധ നേടിയിരുന്നു , എന്നാൽ ഈ ട്രൈലറിന് നെഗറ്റീവ് അഭിപ്രായം ആണ് ഭൂരിഭാഗം ആളുകളും പറഞ്ഞിരിക്കുന്നത് , പല രീതിയിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് ഈ ട്രൈലറിന് വന്നു കഴിഞ്ഞത് , എന്നാൽ പലരും മോശം എന്നു തന്നെയാണ് പറയുന്നത് , എന്നാൽ പലരും നല്ല അഭിപ്രായം പറയുന്നവരും ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,