മലയാള സിനിമ പിന്നണിഗായികമാരിൽ ശ്രദ്ധേയമായ ഒരു താരം ആണ് അമൃത സുരേഷിനെ പോലെ തന്നെയാണ് അവരുടെ കുടുംബവും പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്. ഐഡിയ സ്റ്റാർ സിംഗറിൽ അമൃത എത്തിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് അമൃതയുടെ അച്ഛനെയും അമ്മയെയും. പിന്നീട് സഹോദരി അഭിനയരംഗത്തേക്കും, പിന്നണി ഗാനരംഗത്തേക്കും അമൃതയ്ക്ക് ഒപ്പം എത്തിയപ്പോൾ, ഓടക്കുഴൽ വിദ്വാനായ സുരേഷ് മക്കൾക്ക് ഒപ്പം നിഴലായി ഉണ്ടായിരുന്നു. ഇന്ന് അദ്ദേഹം ഓർമായാകുമ്പോൾ സുരേഷിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുന്നു. ഓടക്കുഴൽ കലാകാരനും ഗായിക അമൃത സുരേഷിൻറെ പിതാവുമായ പി.ആർ സുരേഷ് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സമൂഹ മാധ്യമത്തിലൂടെ അമൃത സുരേഷാണ് മരണവിവരം അറിയിച്ചത്. മൃതദേഹം ചക്കരപ്പറമ്പിലെ കെൻറ് നാലുകെട്ടിൽ ഉച്ചക്ക് 11 വരെ പൊതുദർശനത്തിന് വെക്കും. ശേഷം പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. ലൈലയാണ് ഭാര്യ. ഗായിക അഭിരാമി സുരേഷ് ഇളയ മകൾ.
അമൃതയെ ചേർത്തുപിടിച്ച് ഭർത്താവും സംഗീതസംവിധായകനുമായ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. മുത്തച്ഛന്റെ വിയോഗത്തിൽ വാവിട്ടു കരയുന്ന അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയും നോവുന്ന കാഴ്ചയായി. സ്‌ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന പി.ആർ.സുരേഷ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,