മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിയ്ക്കുന്നത് , സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ടീസർ ഒരുകോടിയിലിധികം കാഴ്ചക്കാരുമായി യൂട്യൂബിൽ കുതിക്കുകയാണ്. തെലുങ്ക് സൂപ്പർതാരം അക്കിനേനി നാഗാർജ്ജുനയുടെ മകനായ അഖിൽ അക്കിനേനി നായകനാകുന്ന ചിത്രത്തിനായി കേരളത്തിലെ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒറ്റക്കാരണം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യം തന്നെ. ചിത്രത്തിൽ താരം ഗസ്റ്റ് റോളിലാണെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിലവിൽ ട്രെന്റിങ്ങിലുള്ള ഏജന്റിന്റെ ടീസറിലും നിറഞ്ഞ് നിൽക്കുകയാണ് മമ്മൂട്ടി. അതോടെ സമൂഹ മാധ്യമങ്ങളിൽ ടീസർ വിഡിയോ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആരാധകരും ആവേശമറിയിക്കുന്നുണ്ട്.
ടീസർ റിലീസ് ചെയ്ത തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ കിച്ച സുദീപയും ശിവ കാർത്തികേയനും ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെ എടുത്തുപറഞ്ഞിട്ടുണ്ട്.. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. ചിത്രം ഈ വർഷം ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിൽ ഏതു ഏതാനും പറയുകയാണ് ,