സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ബാന്ദ്ര . രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. അടുത്തിടെ ഷൂട്ടിംഗ് അവസാനിച്ച ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ദിലീപ് ഇപ്പോൾ. ബാന്ദ്രയുടെ ടീസർ ഈദ് ദിനത്തിൽ റിലീസ് ചെയ്യുമെന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്. വിഷു ആശംസകൾക്കൊപ്പം പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ആണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്. സൺ ഗ്ലാസ് വച്ച് മാസ് മോഡിൽ നിൽക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം. തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു, ഇതിൽ മലയാളികളല്ലാത്ത മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.
അതിൽ ശരത് കുമാർ, ഡിനോ മോറിയ, രാജ്‌വീർ അങ്കുർ സിംഗ്, അമിത് തിവാരി, ഈശ്വരി റാവു, വിടിവി ഗണേഷ് എന്നിവരും ഉൾപ്പെടുന്നു. ദിലീപും ചെമ്പൻ വിനോദ് ജോസും അടങ്ങുന്ന സംഘം അടുത്തിടെ കസാക്കിസ്ഥാനിലേക്ക് പാച്ച് ഷൂട്ടിനായി പോയിരുന്നു. ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ഈ വിദേശ ഭാഗങ്ങൾ ലൂസിഫറിൽ പ്രവർത്തിച്ച സുജിത് വാസുദേവാണ് ചിത്രീകരിച്ചത്.. എഡിറ്റർ വിവേക് ഹർഷൻ, സംഗീത സംവിധായകൻ സാം സിഎസ് എന്നിവരും സാങ്കേതിക സംഘത്തിലുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക