മലയാള സിനിമയിൽ പ്രശനകരായ നിരവധി നടി നടൻമാർ ആണ് ഉള്ളത് എന്നാൽ അത് മലയാള സിനിമക്ക് തന്നെ തലവേദന ആയിരിക്കുകയാണ് കഴിഞ്ഞ ദിവസം മുതൽ അത് തന്നെ ആണ് ചർച്ചകൾ നടക്കുന്നത് സോഷ്യൽ മീഡിയയിൽ , നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ ഫെഫ്ക ജനറൽ കൗൺസിലിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാനും യുവതാരങ്ങൾ സിനിമയിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നും അച്ചടക്കമില്ലാതെ പെരുമാറുന്നുവെന്നും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷിബു ജി സുശീലന്റെ വാക്കുകൾ ,
അണിയറ പ്രവർത്തകർ യുവ തലമുറയിലെ നടന്മാരോട് എന്തോ തെറ്റ് ചെയ്തു എന്നാ രീതിയിൽ ആണ് അവർ പ്രതികരിക്കുന്നത്. വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക, ഷൂട്ടിങ്ങിന് സമയത്ത് എത്തിരിക്കുക തുടങ്ങി ദ്രോഹം മാത്രം ചെയ്യുന്ന ഇവരെ അവരുടെ വഴിക്ക് വിടുക എന്നാണ് ഷിബു ജി സുശീലൻ പറയുന്നത്. ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് ആ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയെന്നും അതിൽ അതിയായ കുറ്റബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,