ബിഗ് ബോസ് ഹൗസ് അഞ്ചാം സീസൺ ആരംഭിച്ച് 15 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ വീടിനകത്ത് പലരും തമ്മിൽ കൊമ്പു കോർത്തു കഴിഞ്ഞു. പലരും പല ചേരികളായി മാറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാണ് കഴിഞ്ഞയാഴ്ച സാക്ഷിയായത്. ഈസ്റ്റർ ദിനത്തിൽ മത്സരാർത്ഥികളെ കാണാനെത്തിയ മോഹൻലാലിനു മുന്നിൽ വച്ചും മത്സരാർത്ഥികൾ പല തവണ വഴക്കുണ്ടാക്കിയതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്.സാഗറും അഖിൽ മാരാറും തമ്മിലുള്ള വാഗ്വാദവും ഗെയിമിനിടെ ആക്റ്റിവിറ്റി ഏരിയയിൽ വച്ച് മത്സരാർത്ഥികൾ പലരും കൊമ്പു കോർത്തു സംസാരിച്ചതുമൊക്കെയാണ് ഇന്ന് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
മത്സരാർത്ഥികളെ അനുനയിപ്പിക്കാൻ പല തവണ മോഹൻലാലും ബിഗ് ബോസും ശ്രമിച്ചെങ്കിലും അവർ സഹകരിക്കാത്തതിനെ തുടർന്ന് ക്ഷമ നശിച്ചാണ് മോഹൻലാൽ താൻ ഈ ഷോ ഇവിടെ അവസാനിപ്പിക്കുന്നു എന്നു പ്രഖ്യാപിച്ച് മടങ്ങിയത്. എന്നാൽ പിന്നീട് താൻ ജപ്പാനിലേക്ക് അവധി ആഘോഷിക്കാൻ പോവുകയാണ് എന്നു പറയുന്നു എല്ലാവരോടും യാത്ര പറയുകയും ചെയ്തു, മോഹൻലാലും ഫാമിലി ആയി തന്നെ ആണ് അവധി ആഘോഷിക്കാൻ പോവുന്നത് എന്നാൽ ഇത് എല്ലാം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,