സ്ട്രസ്സ് കുറയ്ക്കാനുള്ള എളുപ്പ വഴി

മാനസികമായും ശാരീരികമായും നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ, ഓഫീസിലെ ടെൻഷൻ എന്നുവേണ്ട നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന കാര്യങ്ങൾക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെൻഷനിൽ നിന്ന് മോചനം ആഗ്രഹിക്കാത്തവരുമില്ല. സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് സ്ട്രെസ് പലരുടെയും സന്തതസഹചാരിയായി മാറിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. ജോലിയിലെ പ്രയാസം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ ഇങ്ങനെ പലതും.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ദിവസവും യോഗ ശീലിക്കുന്നത് പോസിറ്റീവ് ചിന്തകൾ നൽകുമെന്ന് പറയപ്പെടുന്നു. പ്രതിരോധസംവിധാനം മെച്ചപ്പെടുവാനും യോ​ഗ സഹായിക്കും.സ്ട്രെസ് കുറയ്ക്കാൻ ഭക്ഷണത്തിലും അൽപം ശ്രദ്ധ വേണം. ഫോളേറ്റ് ധാരാളം അടങ്ങിയ വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അതുപോലെ തന്നെ ചീരയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മഗ്നീഷ്യത്തിന്റെ കലവറയായ ചീര സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, എന്നിങ്ങനെ പല കാര്യങ്ങൾ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/idQ8JMSgH1U

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →