മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തിന്റെ ദുഃഖത്തിൽ ആണ് എല്ലാവരും , എന്നാൽ ഉമ്മയെ കുറിച്ച് പറഞ്ഞ മമ്മൂട്ടിയുടെ അഭിമുഖം എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ,ജീവിതത്തിലെ തന്റെ ആദ്യ സുഹൃത്ത് ഉമ്മയാണെന്ന് മുമ്പ് മമ്മൂട്ടി പറഞ്ഞിരുന്നു. മക്കളുടെ വീടുകളിൽ മാറിമാറി താമസിക്കാറുണ്ട് ഉമ്മ. എന്റെ അടുത്ത് വന്ന് കഴിഞ്ഞ് രണ്ട് ദിവസമാവുമ്പോഴേക്കും അനിയന്റെ വീട്ടിലേക്ക് പോവണമെന്ന് പറയും. എന്നെ തീരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞ് ഉമ്മയോട് പരിഭവിക്കാറുണ്ട് താനെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകനെ അത്രയും ലാളിച്ചാണ് ദമ്പതികൾ വളർത്തിയത്. മകന് വല്യുപ്പയുടെ പേരായിരുന്നു മാതാപിതാക്കൾ നൽകിയത്. അങ്ങനെ മൂത്തമകൻ മുഹമ്മദ് കുട്ടിയായി. അത് പിന്നെ മമ്മൂട്ടിയായി പരിണമിച്ചപ്പോൾ പിണങ്ങിയത് അമ്മയാണ്. മകനെ ഒരുപാടു ശകാരിച്ചു അമ്മ എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു മമ്മൂട്ടിയുടെ മാതാവ് ഫാത്തിമയുടെ അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ മലയാള പ്രേക്ഷകർക്ക് എല്ലാം വളരെ അതികം ദുഃഖം തന്ന ഒരു വാർത്ത തന്നെ ആണ് .