അധോലോക നായകനായി തിരിച്ചു വരവിനു ഒരുങ്ങുന്നു ദിലീപ് രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന സിനിമ, പ്രിയ നായിക തമന്നയുടെ ആദ്യ മലയാള ചിത്രം. ‘ബാന്ദ്ര’ക്കായി ടിക്കറ്റ് എടുക്കാൻ പ്രേക്ഷകർക്ക് ഇത്രയും കാര്യങ്ങൾ തന്നെ കൂടുതലാണ് എന്ന് ആണ് പ്രേക്ഷകർ പറയുന്നു ,ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്.അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം.തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി.എസ്., എഡിറ്റിംഗ് – വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ – നോബിൾ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുൺ, എന്നാൽ ഈ ചിത്രത്തിൽ തമന്ന ആണ് ദിലീപിന്റെ നായിക ആയി അഭിനയിക്കുന്നത് , കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ റ്റീസർ പുറത്തു വിട്ടത് , ദിലീപിന്റെ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് ഈ ചിത്രം എന്ന് തെളിയിക്കുന്ന ഒരു റ്റീസർ തന്നെ ആണ് ഇത് . അത് ആഘോഷിക്കുകയാണ് പ്രേക്ഷകരും , വലിയ ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,