ഏറെ ഹിറ്റ് സിനിമയായ പുഴു’, ‘റോഷാക്ക്’ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്നതാണ് സിനിമ. ‘ബസൂക്ക’ എന്ന പേരോടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചത്. വിഖ്യാത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ആണ് സംവിധാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്. എന്നാൽ ഈ മാസം ചിത്രീകരണം തുടങ്ങാൻ ഇരുന്ന ചിത്രം ഷുട്ടിങ്ങ് മാറ്റിവെച്ചു എന്ന റിപോർട്ടുകൾ ആണ് വന്നിരിക്കുന്നത് ,
മമ്മൂട്ടിയുടെ മാതാവിന്റെ അകാല വിയോഗത്തിൽ ആണ് ഇങ്ങനെ ഷുട്ടിങ്ങ് മാറ്റിവെച്ചു എന്ന റർപോർട്ടുകൾ പുറത്തു വന്നത് , എന്നാൽ ഇനി മമ്മൂട്ടിയുടെ ഒഴിവു നോകിയയായിരിക്കും ചിത്രീകരണം നടത്തുക , വലിയ ഒരു ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ഗൗതം മേനോനും ഷെയ്ൻ ടോം ചാക്കോയും ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ , ഇവർക്ക് പുറമെ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു , ചിത്രത്തിന്റെ ചിത്രീകരണ തിയതി അറിയിക്കും എന്ന് ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,