Babu Antony:- മലയാളത്തിൽ കുറച്ചു അതികം ചിത്രങ്ങൾ ചെയ്ത ഒരു സംവിധായകൻ ആണ് ഒമർ ലുലു എന്നാൽ ഈ അടുത്ത് സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇതിനുപിന്നാലെ ബാബു ആന്റണിയെ നായകനാക്കി ‘പവർസ്റ്റാർ’ എന്ന സിനിമയും ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ പവർസ്റ്റാർ എന്ന സിനിമ പുറത്ത് വരാൻ അനുവദിക്കരുത് എന്ന ആഹ്വാനവുമായി എത്തിയിരിക്കുകയാണ് ബാബു ആന്റണിയുടെ ഒരു ആരാധകൻ. സിനിമാ പ്രേമികളുടെ സോഷ്യൽമീഡിയ കൂട്ടായ്മയിലാണ് അപേക്ഷയുമായി ആരാധകൻ എത്തിയിരിക്കുന്നത്. ആ ചിത്രം ഇറങ്ങിയാൽ ബാബു ആന്റണിയെ എല്ലാവരും വെറുക്കാൻ കാരണമാകും എന്നും ആരാധകൻ പറയുന്നു.
എന്നാൽ ഈ വാക്കുകൾ ആ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,
എന്തു വില കൊടുത്തും ഒമർ ലുലു ഇങ്ങേരെ വെച്ച് ചെയ്ത ആ പവർ സ്റ്റാർ എന്ന സിനിമ പുറത്ത് വരാൻ നമ്മൾ അനുവദിക്കരുത്. ആ പടം ടെലെഗ്രാമിൽ പോലും ലീക്ക് ആവാൻ സമ്മതിക്കരുത്. ബാബു ചേട്ടനെ നാട്ടുകാരുടെ ഒക്കെ വെറുപ്പ് സമ്പാദിപ്പിക്കാൻ ആ സിനിമ ഒരു കാരണമാകും എന്നുള്ളത് കട്ടായം. എന്ന് തുടങ്ങുനാണ് ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ ഇതിൽ നിന്നും ആരാധകരിൽ നിരവധി കമന്റുകൾ ആണ് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക . Babu Antony