ആർഎസ് വിമലിന്റെ കർണനിൽ വിക്രം അഭിനയിക്കുമോ – Actor Vikram Movie Karnan

Actor Vikram Movie Karnan:- മലയാളം തമിഴ് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു വിക്രമിനെ നായകനാക്കി സംവിധായകൻ ആർ എസ് വിമൽ സംവിധാനം ചെയ്യാൻ പദ്ധതി ഇട്ടിരുന്ന കർണൻ എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് വിക്രം. കൊച്ചിയിൽ നടന്ന ‘പൊന്നിയൻ സെൽവൻ 2’ വിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.കർണൻ സിനിമയെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ചിത്രത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നുമാണ് നടൻ പറഞ്ഞത്. 2018 ലാണ് ആർഎസ് വിമൽ വിക്രമിനെ നായകനാക്കി കർണൻ എന്ന ചിത്രം പ്രഖ്യാപിച്ചത്. ആദ്യം പൃഥ്വിരാജിനെ വെച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചിത്രം വിക്രമിലേക്ക് എത്തുകയായിരുന്നു.

അതേസമയം, വിക്രം അഭിനയിക്കുന്ന ‘പൊന്നിയൻ സെൽവൻ 2 ഏപ്രിൽ 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്. ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ, ശരത് കുമാർ, പ്രഭു, ജയറാം, ലാൽ, കിഷോർ, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ അതിന്റെ ഇടയിൽ ടോവിനോ തോമസിനെ കണ്ടു മുട്ടിയ കാര്യവും പറയുന്നു , ടോവിനോ തോമസ് വിക്രമിന് ഒപ്പം ഉള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക. Actor Vikram Movie Karnan

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →