മമ്മൂട്ടി നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പ്രെമോഷന് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ മമ്മൂട്ടിയെ പ്രെമോഷൻഡ് ഇടയിൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല , എന്നാൽ മമ്മൂട്ടിയുടെ അസാന്നിധ്യം എന്താണ് എന്നു ചോദിച്ചപ്പോൾ ഏജന്റ് പ്രൊമോഷൻ ഇന്റർവ്യൂവിൽ അഖിൽ അഖിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏജന്റിൽ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനെന്നും അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണ് ഏജന്റെന്നും അഖിൽ മനസ്സ് തുറന്നു . തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28നു മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.
സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഉമ്മയുടെ മരണത്തെ തുടർന്ന് മമ്മൂട്ടി ഇപ്പോൾ പരിപാടികളിൽ ഒന്നും പങ്കെടുക്കുന്നില്ല എന്നാണ് പറയുന്നത് , അതുകൊണ്ടു ആണ് പ്രെമോഷന് വരാത്തത് എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,