ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എലിമിനേഷൻ വഴിയല്ലാതെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു പോയിരിക്കുകയാണ് ലച്ചു എന്ന ഐശ്വര്യ സുരേഷ്. എന്നാൽ ബിഗ്‌ബോസിൽ ഒരു മാസം പൂർത്തിയാക്കിയാണ് ലച്ചു മടങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ലച്ചുവും ബിഗ്‌ബോസിൽ നിന്നും പുറത്തു പോകുന്നത്. കുറച്ചുദിവസമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി ലെച്ചു സഹമത്സരാർത്ഥികളുമായി സംസാരിച്ചിരുന്നു. ബ്ലീഡിംഗ് കാരണം അവശയായ ലെച്ചുവിനെ കഴിഞ്ഞ ദിവസം സ്കാനിംഗിനും വിധേയയാക്കിയിരുന്നു. ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിലും ലെച്ചു ഉണ്ടായിരുന്നു.
തുടർന്ന് ലെച്ചിവിനെ മെഡിക്കൽ റൂമിൽ എത്തിക്കുകയും ചെയ്തു. പരിശോധനയ്ക്കു ശേഷം ലച്ചു വീട്ടിലേക്ക് പോയി കൂടുതൽ ചികിത്സ തേടുന്നതാണ് നല്ലതെന്ന തീരുമാനത്തിൽ ബിഗ് ബോസ് എത്തുകയും ചെയ്തു. ലെച്ചു ബിഗ്‌ബോസ് വീട്ടിൽ തിരിച്ചെത്തിയ ഉടൻ മറ്റു മത്സരാർഥികളെയും ഹാളിൽ വിളിച്ചിരുത്തി ബിഗ് ബോസ് തീരുമാനം പറയുകയും ചെയ്തു. എന്നാൽ ഈ എലിമിനേഷൻ എല്ലാവരെയും കരയിപ്പിക്കുകയും ചെയ്‌തത് , എല്ലാവരും കരയുന്ന ഒരു വീഡിയോ ആണ് ഇപോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞു കൊണ്ട് താരം ലൈവ് ആയി വരുകയും ചെയ്തിരുന്നു