ഷെയിൻ നിഗം ശ്രീനാഥ് ഭാസി എന്നിവർക്ക് സിനിമയിൽ വിലക്ക്

മലയാള സിനിമയിൽ ഏറെക്കാലമായി നിറഞ്ഞു നിന്ന ഒരു പ്രശനം ആണ് സിനിമ താരങ്ങളുടെ മോശം പെരുമാറ്റംതന്നെ ആണ് ഇരുവരെയും വിലക്കിയത് , കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഉണ്ടായത്. ഫെഫ്ക, നിർമ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകൾ സംയുക്തമായാണ് വാർത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് ഈ സംഘടനകൾ പരസ്യമായി പറയുന്നില്ല. പകരം അവരുമായി സഹകരണം ഇല്ലെന്നാണ് സിനിമ സംഘടനകൾ പറയുന്നു. അതായത് ഈ പ്രശ്നം പരിഹരിക്കുന്നതുവരെ വിലക്ക് തന്നെയാണ് പ്രത്യക്ഷത്തിൽ എന്ന് വ്യക്തമാണ്. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതിയാണ് ഷെയിൻ നിഗത്തിനെതിരെയുമുള്ളത്.

ഇത് നിർമാതാക്കൾക്കും സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. യുവനടന് ‘AMMA’യിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു എന്ന വലിയ ദ്രോഹം ചെയ്തുപോയി നിർമാതാവ് ഷിബു ജി. സുശീലൻ ലഹരി മരുന്ന് ഉപയോഗിക്കുന്ന പലരും സിനിമയിൽ ഉണ്ട്. അങ്ങനെ ഉള്ളവർ സിനിമയിൽ വേണ്ട. സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. ഇത് എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →