ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഈ താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചു.ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിർമാതാക്കളുടെ സംഘടന പറഞ്ഞു . പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന ,ലഹരി ഉപയോഗിക്കുന്ന ഒരുപാട് പേർ സിനിമയിലുണ്ടെന്നും ഇതിന് കടിഞ്ഞാണിടണമെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. ഇവരുടെ പേരുകൾ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ ഇൻഡസ്ട്രി നന്നാകാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
സിനിമ പകുതിയാകുമ്പോൾ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ൻ നിഗമിന് സംശയം, എഡിറ്റ് കാണാൻ ആവശ്യപ്പെടുന്നു. ഒരു സിനിമ സംഘടനകൾക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ൻ ചെയ്യുന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആർക്കൊക്കെയാണ് ഒപ്പിട്ട് നൽകുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ല, എന്നെല്ലാം ആണ് പറഞ്ഞത് , എന്നാൽ ഇത് എല്ലാം വലിയ രീതിയിൽ ചർച്ച ആവുമ്പോൾ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക