സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രം ഏജന്റ് റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 28ന് മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലർ ലോകവ്യാപകമായി റിലീസിനെത്തും. ഇപ്പോഴിതാ ഏജന്റിന്റെ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. ഡെവിൾ എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള മേജർ മഹാദേവനെയാണ് കാണാനാകുന്നത്. ഏജന്റിന് പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായം തന്നെ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് ,
ഒട്ടേറെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്‍ലർ, തിയേറ്റർ എക്‍സ്‍പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്നതായിരിക്കും ‘ഏജന്റെ’ന്ന് ഉറപ്പ് നൽകുന്നു. മമ്മൂട്ടി ‘റോ ചീഫ് കേണൽ മേജർ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബജറ്റിലാണ് പൂർത്തിയായത്. ആദ്യ ദിനം താനെ മികച്ച ഒരു കളക്ഷൻ സ്വന്തം ആകും എന്നും പറഞ്ഞിട്ടുണ്ട് , എല്ലാ സിനിമ പ്രേക്ഷകരും വലിയ ഒരു പ്രതീക്ഷയയിൽ തന്നെ ആണ് ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,