മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ഇന്നലെ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെൽവന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കാവ്യത്തലൈവനാണ് താനെന്ന് മണിരത്നം അടിവരയിട്ടു പറയുകയാണ്. ഇതാ ഒരു സ്വപ്നം സിനിമയായിരിക്കുന്നു. മെഗാതാരങ്ങൾ സ്ക്രീനിൽ നിരന്നുനിന്നിട്ടുപോലും കാണികൾ കഥയ്ക്കൊപ്പം, കഥാസന്ദർഭങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ആ സിനിമ സംവിധായകന്റെ സിനിമയായി മാറുന്നത്. കൽക്കിയുടെ ഇതിഹാസനോവലിനെ വെള്ളിത്തിരയിലേക്കു പകർത്തിയ പൊന്നിയിൻ സെൽവൻ സിനിമയുടെ രണ്ടാം ഭാഗവും ഒരു ഇതിഹാസമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
തമിഴിൽ, തെന്നിന്ത്യയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു ചിത്രമെന്ന് നിസ്സംശയം പറയാം, മികച്ച പ്രതികരണം അതുപോലെ മികച്ച ഒരു കളക്ഷനും ചിത്രം നേടിയിരുന്നു , വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങൾ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിൻ സെൽവനിലൂടെ മണിരത്നത്തിൻറെ ഫ്രെയ്‍മിൽ. കൂടുതൽ അറിയാൻ വീഡിയോ കാണുക