മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മകൻ മുഹമ്മദ് നിസാർ. മോഹൻലാലും മമ്മൂട്ടിയും വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നാണ് മുഹമ്മദ് നിസാർ പ്രതികരിക്കുന്നത്.സംസ്‌കാര ചടങ്ങിൽ മുൻനിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതിയില്ല. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം എന്നും പറയുന്നു , കഴിഞ്ഞ ദിവസം ആണ് മാമുക്കോയ മലയാള ലോകത്തോട് വിട പറഞ്ഞത്. ഇന്നലെയാണ് താരത്തിന്റെ സംസ്‌കാര ചടങ്ങുകൾ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നത്. സംസ്‌കാര ചടങ്ങുകളിൽ സിനിമാ താരങ്ങളോ സഹപ്രവർത്തകരോ എത്താത് സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞിരുന്നു.
സംവിധായകൻ വി.എം വിനു അടക്കമുള്ളവർ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.മാമുക്കോയക്ക് അർഹിക്കുന്ന ആദരവ് മലയാള സിനിമ നൽകിയില്ല. പലരുടെയും സിനിമയുടെ വിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. എന്ന് പറയുന്ന നിരവധി കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച നേടിയത് , എന്നാൽ ഈ കാര്യത്തി പ്രായത്തികരിച്ചിരിക്കുകയാണ് മാമുകോയയുടെ മകൻ മുഹമ്മദ് നിസാർ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,