മലയാളത്തിന്റെ രണ്ടു അതുല്യ കലാകാരൻമാർ ആണ് ഇപ്പോൾ മരണമടഞ്ഞിരിക്കുന്നത് , നടൻ മാമുക്കോയക്ക് മലയാള സിനിമ അർഹിക്കുന്ന അംഗീകാരം നൽകിയില്ലെന്ന് സംവിധായയകൻ വിഎം വിനു. അദ്ദേഹത്തിന് അർഹിക്കുന്ന ആദരവും മലയാള സിനിമ നൽകിയില്ല. പലരുടെയും സിനിമയുടെ വിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് എല്ലാം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു.
എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ബുധനാഴ്ച ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം പ്രമുഖർ ആരും തിരിഞ്ഞു നോക്കിയില്ല എന്ന ഒരു വാദവും ഉണ്ട് , എന്നാൽ മാമുക്കോയയുടെ മകൻ ഈ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു