മണിരത്നത്തിൻറെ ഇതിഹാസ ചിത്രമായ പൊന്നിയിൻ സെൽവൻ 2 ന് മികച്ച ബോക്‌സ് ഓഫിസ് ഓപ്പണിംഗ്. 32 കോടി രൂപ ആഭ്യന്തര കളക്ഷനാണ് ചിത്രം ആദ്യ ദിനം നേടിയത്. ചിത്രത്തിൻറെ ആദ്യ ഭാഗം ദക്ഷിണേന്ത്യയിൽ വൻ വിജയമായിരുന്നു.പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ദിനമായ ഇന്നലെ തമിഴിൽ 59.94%, ഹിന്ദിയിൽ 10.20%, മലയാളത്തിൽ 33.23 ശതമാനവും തിയേറ്റർ ഒക്കുപ്പൻസിയോടെ ചിത്രം നേടിയതായി ഫിലിം ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലൻ പറഞ്ഞു. വിജയ് നായകനായ ‘വാരിസ്’ എന്ന ചിത്രത്തെ പിന്നിലാക്കി
ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് സിനിമ എന്ന പട്ടം ‘പൊന്നിയിൻ സെൽവൻ 2’ സ്വന്തമാക്കി. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചിത്രത്തിന് വിദേശത്തും മികച്ച തുടക്കം ലഭിച്ചു.ചിത്രത്തിൻറെ ആദ്യഭാഗം ലോകമെമ്പാടുമായി 500 കോടി രൂപയാണ് ചിത്രം നേടിയത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, ജയറാം, കാർത്തി, പ്രകാശ് രാജ്, എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രയവും കളക്ഷനും നേടിക്കൊണ്ട് മുന്നേറികൊണ്ടിരിക്കുകയാണ് ഈ ചിത്രം ,