പ്രണവ് നിവിൻ ധ്യാനും മറ്റും ഒന്നിക്കുന്ന മൾട്ടിസ്റ്റാറർ സിനിമ ഒരുങ്ങുന്നു

മലയാള പ്രേക്ഷകരുടെ പ്രിയ സംവിധായകൻ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുമെന്ന് റിപ്പോർട്ട്. പ്രണവ് മോഹൻലാൽ, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവരടങ്ങുന്ന ഒരു മൾട്ടിസ്‌റ്റാറർ ചിത്രമായിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വിനീത് തിരക്കഥ പൂർത്തിയാക്കിയെന്നും ഓഗസ്റ്റിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം ഉണ്ടാകുമെന്നാണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം കഴിഞ്ഞ മാസം അറിയിച്ചത്. പ്രണവ് ടൂർ ഒക്കെ കഴിഞ്ഞ് എത്തിയെന്നും കഥകൾ കേൾക്കാൻ ഇരിക്കുമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിശാഖ് പറഞ്ഞത്. എന്നാൽ ഏത് സിനിമയാകും നടൻ ആദ്യം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

നേരത്തെ ഒരു ഇന്റർവ്യൂയിൽ തന്റെ അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ടാകുമെന്ന് വിനീത് പറഞ്ഞിരുന്നു. ഇപ്പോൾ ഈ വാർത്ത കേട്ട ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയിലും ആവേശത്തിലുമാണ്, എന്നാൽ ഈ കൂട്ടുകെട്ടിൽ വലിയ വിജയ ചിത്രങ്ങൾ ആണ് മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് , എന്തായാലും പ്രണവ് മോഹൻലാലിൽ നിന്നും വളരെ വ്യത്യസ്‍തമായ ഒരു സിനിമ പ്രതീക്ഷികാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →