ലയാള സിനിമ പ്രതിസന്ധിയിലേക്ക് പക്ഷേ ഇവരുടെ ഒക്കെ പ്രതിഫലം കേട്ടാൽ ഞെട്ടും

മലയാള സിനിമ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഒരു താരത്തിനു കൊടുക്കുന്ന പ്രതിഫലത്തിനു തുല്യമായ തുക പോലും സിനിമ തിയറ്ററിൽ ഓടുമ്പോൾ ലഭിക്കുന്നില്ലെന്നാണ് നിർമാതാക്കളുടെ പരാതി. ചലച്ചിത്ര താരങ്ങൾ പ്രതിഫലം കുറച്ചു സഹകരിക്കുകയും നിർമാണച്ചെലവ് കാര്യമായി കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ മലയാള സിനിമ വ്യവസായം സ്തംഭിക്കുമെന്ന് കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി.സുരേഷ്കുമാർ പറയുന്നു.‘മഹേഷും മാരുതിയും’ എന്ന സിനിമയിലെ നായിക മംമ്ത മോഹൻദാസിനു കൊടുത്ത പ്രതിഫലം പോലും തിയറ്ററുകളിൽ നിന്നു തനിക്കു ലഭിച്ചില്ലെന്ന് നിർമാതാവും നടനുമായ മണിയൻപിള്ള രാജു പറഞ്ഞു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ റിലീസ് ചെയ്ത 63 സിനിമകളിൽ സാമ്പത്തിക വിജയം നേടിയത് ഒരു സിനിമ മാത്രമാണെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ എം.രഞ്ജിത് പറയുന്നു.

മലയാള സിനിമാ വ്യവസായം പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നതിന്റെ സൂചനകൾ നൽകി നിർമാതാക്കൾ. എന്നാൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ പലതും പരാജയം തന്നെ ആയിരുന്നു പ്രമുഖ താരങ്ങളെ വെച്ച് ഇറക്കിയ സിനിമകൾ തന്നെ ആണ് കൂടുതൽ പരാജയം സംഭവിച്ചിരിക്കുന്നത് , എന്നാൽ കുടുതലും ചെറിയ ബഡ്ജറ്റിൽ ഇറങ്ങി വലിയ വിജയം സമ്മാനിച്ച സിനിമ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →