ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവൻ ഇന്നലെ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെൽവന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത്.അതിനിടയിൽ ചിത്രത്തിൻറെ ഷൂട്ടിംഗിനിടെ സംഭവിച്ച ചില നല്ല നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ശോഭിത ധൂലിപാല.
പൊന്നിയിൻ സെൽവൻ സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു.
ഐശ്വര്യ ലക്ഷ്മിയുടെ ചില രസകരമായ നിമിഷങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്. ഫോട്ടോകളും വീഡിയോകളും ഈ പോസ്റ്റിലുണ്ട്. എന്നാൽ ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു വൈറൽ ആവുകയും ചെയ്തത് ആണ് , എന്നാൽ ഈ പോസ്റ്റിനെ വൈറലാക്കിയത് അതിൽ ഐശ്വര്യ ലക്ഷ്മി നടത്തിയ ഒരു കമൻറാണ്. ‘ഇത് പബ്ലിക്ക് ആക്കേണ്ടിയിരുന്നില്ല’ എന്നായിരുന്നു ഐശ്വര്യയുടെ കമൻറ്. എന്നാൽ ചിത്രത്തിന് വലിയ ഒരു സ്വീകാര്യത തന്നെ ആണ് നേടിയത് , വലിയ ഒരു കളക്ഷനും ചിത്രത്തെ സ്വന്തം ആക്കി കൂടുതൽ അറിയാൻ വീഡിയോ കാണുക ,.