Arikomban Latest News:- ഇടുക്കിയിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേക്ക് അരികൊമ്പനെ മാറ്റിയിട്ട് ഏതാനും മണിക്കൂറുകൾ ആകുന്നുള്ളു. ഇപ്പോൾ ഇതാ അരികൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നും ഉള്ള സിഗ്നലുകൾ കിട്ടി തുടങ്ങി.
അരികൊമ്പന്റെ ദേഹത്ത് ഉള്ള റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നേരെ ഉപഗ്രഹത്തിലേക്ക് ആണ് പോകുന്നത്. ഉപഗ്രഹത്തെ നിന്നും ഇത് നിർമിച്ച കമ്പനിയുടെ പോർട്ടലിലേക്കും പോകുന്നു. ഈ പോർട്ടൽ വഴിയാണ് വനം വകുപ്പിന് സിഗ്നലുകൾ കിട്ടുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങൾ ഈ സിഗ്നലുകൾക്ക് തടസ്സമാകാനും സാധ്യതകൾ ഉണ്ട്. തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ സിഗ്‌നലുകൾ ഉപഗ്രഹത്തിലേക്ക് എത്തുകയുള്ളൂ.
ഏതാനും മണിക്കൂറുകൾക്ക് മുൻപ് കിട്ടിയ സിഗ്നലുകൾക്ക് അനുസരിച്ച് മേതഗാനം വന മേഖലയിൽ അരികൊമ്പൻ ഉണ്ട് എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാൽ അരികൊമ്പൻ അടുത്തുള്ള തമിഴ് നാട് അതിർത്തിയിലേക്ക് പോകാൻ ഒരുപാട് സാധ്യതകൾ ഉണ്ട് എന്നും ഇപ്പോൾ വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതെ സമയം ഇടുക്കിയിൽ അരികൊമ്പനെ പിടികൂടാൻ സഹായിച്ച കുംകി ആനകൾക്കും പാപ്പാൻ മാർക്കും സ്വീകരണം ഒരുക്കിയിരുന്നു നാട്ടുകാർ. അതീവ സാഹസികമായ ഒന്നായിരുന്നു അരികൊമ്പനെ പിടികൂടുക എന്നത്.