നടൻ ഹരീഷ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ഉമ്മകൾ നൽകുന്നു വന്ദേഭാരത് കേരളത്തിലെത്തിയപ്പോഴും ഹരീഷ് പേരടി പ്രതികരിച്ചിരുന്നു. 130 കിലോമീറ്റർ വേഗത ഭാവിയിൽ ലഭിക്കുകയാണെങ്കിൽ ഇനിമുതൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു പ്രതികരണം
കേരളത്തിൽ സർവീസ് ആരംഭിക്കാനിരിക്കുന്ന തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിൻറെ ടിക്കറ്റ് ബുക്കിങ്ങ് വാർത്തകളോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകൾ ബുക്കിങ്ങിന് മികച്ച പ്രതികരണം ലഭിച്ചെന്ന വാർത്ത പങ്കുവെച്ചാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയത്.
ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അദ്ദേഹം നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാമെന്നും നരേന്ദ്ര മോദിയോടായി പറഞ്ഞു.ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ വാക്കുകൾ , കേരളത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഇത് എല്ലാം, സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്ന ഒരു കര്യം തന്നെ ആണ് , കൂടുതൽ അറിയാൻ ഇവടിയോ കാണുക ,