മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആണ് നവ്യ നായർ ,എന്നാൽ തന്ടെ ആദ്യ പേരിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ . ധന്യ വീണ എന്ന പതിനാറുകാരി നന്ദനം സിനിമയിലെത്തിയതും നവ്യ നായർ എന്ന പേര് സ്വീകരിച്ചതുമെല്ലാം മലയാളിക്ക് അറിയാം. സാമൂഹ്യ–രാഷ്ട്രീയ സാഹചര്യങ്ങളിൽ നല്ല മാറ്റങ്ങൾ സംഭവിച്ചപ്പോൾ പേരിലെ ജാതിവാൽ ചർച്ചയാകുന്നതും പല അഭിനേതാക്കളും അത് ഉപേക്ഷിക്കുന്നതും മലയാള സിനിമാലോകം കണ്ടു. ആ ചർച്ചകളിൽ എപ്പോഴും കേൾക്കുന്ന പേരാണ് നവ്യയുടേത്. സ്വന്തം പേരിൽ ഇല്ലാതിരുന്നത് സ്വയം കൂട്ടിചേർത്ത നടി എന്നുവരെ നവ്യ വിമർശിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇതു താൻ സ്വീകരിച്ച പേരല്ല എന്നും ഇപ്പോഴും ധന്യ വീണ എന്നാണ് തന്റെ പേര് എന്നും നവ്യ പറയുന്നു. ‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേര് ഇത് ഞാൻ തിരഞ്ഞെടുത്ത പേരല്ല, സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായർ. എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല. ഞാൻ ഇപ്പോൾ ഇനി പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളിൽ ഞാൻ നവ്യ നായർ തന്നെയാണ്. അത് അങ്ങനെയാണ് റജിസ്റ്റർ ആയിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വിഡിയോ കാണുക ,