ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ച നടന്നത് ഡബിൾ എവിക്ഷനാണ്. മത്സരം അവസാനിപ്പിച്ച് രണ്ടു പേരാണ് ഹൗസിൽ നിന്ന് പുറത്തായത്. ഗായികയും നടിയുമായ മനീഷ, സോഷ്യൽ മീഡിയ താരം ശ്രീദേവി എന്നിവർ ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞു. ഞായറാഴ്ച്ചത്തെ എപ്പിസോഡിലാണ് മോഹൻലാൽ ഈ ആഴ്ച്ച പുറത്തായവരുടെ പേരുകൾ പറഞ്ഞത്.ഹൗസിലെ മത്സരങ്ങളിലൊന്നും തന്നെ ശ്രീദേവിയെന്ന ദേവു സജീവമല്ല എന്ന കാരണത്താലാണ് നോമിനേഷനിൽ സഹമത്സരാർത്ഥികൾ ദേവുവിന്റെ പേരു പറഞ്ഞത്. കഴിഞ്ഞാഴ്ച്ച ക്യാപ്റ്റൺസി ടാസ്ക്കിൽ വിജയിച്ച ദേവു വരും ആഴ്ച്ച വീട്ടിലെ ക്യാപ്റ്റണാകാനിരിക്കെയാണ് മടക്കം.
തന്റെ ക്യാപ്റ്റൺസി ദേവു അനിയൻ മിഥുന് കൈമാറുകയും ചെയ്തു. മാനസികയമായി കരുത്ത് കുറവാണെന്ന കാരണത്താലാണ് മനീഷയുടെ പേര് നോമിനേഷൻ ലിസ്റ്റിലെത്തിയത്. എന്നാൽ മനീഷയുടെ പടിയിറക്കത്തെ അംഗീകരിക്കാൻ മത്സരാർത്ഥികൾക്കായില്ല. അവർ ഇപ്പോൾ പുറത്താകുമെന്ന് കരുതിയില്ലെന്നായിരുന്നു മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും പറഞ്ഞത്.കണ്ണുനിറഞ്ഞു മനീഷയുടെ ആദ്യ പ്രതികരണം സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു , ജനകളുടെ പ്രതീക്ഷക്ക് ഉയർന്നില്ല എന്നും പറയുന്നു , എന്നാൽ ഇതിന് ഇടയിൽ നോമിനേഷൻ കാർഡിൽ പെട്ടിരുന്നു എന്നാൽ അതിൽ നിന്നും രക്ഷപെടാൻ ഈ നോമിനേഷൻ കാർഡ് ഉപയോഗപ്പെടുത്താം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,