ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് സൗബിൻ ഷാഹിർ. നേരത്തെ തീരുമാനിച്ച ‘ഓതിരം കടകം’ നീട്ടിവെച്ചിരിക്കുകായാണെന്നും പകരം മറ്റൊരു ദുൽഖർ ചിത്രമായിരിക്കും വരുകയെന്നും സൗബിൻ പറഞ്ഞു. ദുൽഖറിനെ നായകനാക്കി രണ്ട് ചിത്രങ്ങൾ പദ്ധതിയിലുണ്ട്. അതിൽ ഒന്നായ ഓതിരം കടകം കുറച്ച് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. രണ്ടാമത്തേത് ഈ വർഷം തന്നെ ഉണ്ടാവും’, സൗബിൻ പറഞ്ഞു. പറവ എന്ന സൗബിന്റെ ആദ്യ സംവിധാന സംരംഭത്തിൽ ദുൽഖർ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ വിജയമാണ് നേടിയത്.
അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. എന്നാൽ ഇനി പുതിയ ചിത്രം ദുൽഖുർ തന്നെ ആയിരിക്കും നിർമിക്കുന്നത് , ടിനു പാപ്പച്ചൻ സിനിമക്ക് ശേഷം ആയിരിക്കും സൗബിൻ ഷാഹിർ ചിത്രത്തിൽ ഒന്നിക്കുന്നത് എന്നാണ് പറയുന്നത് വലിയ പ്രതീക്ഷ തന്നെ ആണ് ഈ ചിത്രത്തിന് പ്രേക്ഷകർ കാത്തിരിക്കുന്നത് , മികച്ച ഒരു സിനിമ അനുഭവം തന്നെ ആണ് സൗബിൻ ഷാഹിർ നൽകുക കൂടുതൽ അറിയാൻ വീഡിയോ കാണുക ,