മലയാള സിനിമ നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണൻകുട്ടി. തൃശൂർ ദേവമാത സ്‌കൂളിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. ലക്കിസ്റ്റാർ’ ആണ് താരത്തിന്റെ ആദ്യ സിനിമ. തുടർന്ന് നിരധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. താരസംഘടനയായ അമ്മയിലും സജീവമാണ് നടി.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും രചന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് ,
മിറർ സെൽഫികളാണ് രചന പോസ്റ്റ് ചെയ്തത്. ഷോർട്സ് ധരിച്ചുള്ള ഫോട്ടോകളാണ് രചന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള രചനയുടെ ഇങ്ങനെയൊരു ഗെറ്റപ്പ് അധികം ആരും കണ്ടിട്ടില്ല. നിങ്ങൾ ഇതിൽ ഏത് ഫോട്ടോയാണ് ഇഷ്ടപെട്ടതെന്നും രചന ആരാധകരോട് പോസ്റ്റിലൂടെ ചോദിച്ചിട്ടുമുണ്ട്.പലപ്പോഴും നാടൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. വളരെ വിരളമായി മാത്രം അതും യാത്രകൾ, പാർട്ടികൾ പോലുള്ളവയിൽ പങ്കെടുക്കേണ്ട സാഹചര്യം വരുമ്പോൾ മാത്രമാണ് ആരാധകർ രചനയെ മോഡേൺ വേഷങ്ങളിൽ കാണാറുള്ളത്. അടുത്തിടെ താരം തന്റെ നാൽപ്പതാം പിറന്നാൾ സിനിമാ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയിരുന്നു. രചന നാരായണൻകുട്ടിയുടെ ജന്മദിനം കളറാക്കിയത് മോഹൻലാലും കൂട്ടരും ചേർന്നായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,