വൈബർ ദേവു അഖിലിന്റെ ലവ് ട്രാക്ക്നെ കുറിച്ച് പറഞ്ഞത്

മലയാളം ബി​ഗ് ബോസ് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഇത്തവണത്തെ എവിക്ഷൻ. ഷോയിൽ ആദ്യ മുതൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ രണ്ടു മത്സരാർത്ഥികളായ മനീഷയും വൈബർ ​ഗുഡ് ദേവുവുമാണ് പ്രേക്ഷക വിധി പ്രകാരം പുറത്തായത്. ആദ്യ ആഴ്ചകളിലൊക്കെ പ്രധാന കണ്ടന്റ് മേക്കർമാരായിരുന്നു രണ്ടു പേർ ഇങ്ങനെ ഒന്നിച്ച് പുറത്താകുമെന്ന് പ്രേക്ഷകർ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.രണ്ടു പേരും നോമിനേഷൻ മുക്തി ഉൾപ്പടെയുള്ള നേട്ടങ്ങൾ നേടി നിൽക്കുമ്പോഴാണ് ഈ പുറത്താകൽ എന്നതും ഏറെ ശ്രദ്ധ നേടി. സ്വർണ കല്ല് സ്വന്തമാക്കി രണ്ടാഴ്ചയിലേക്ക് നോമിനേഷൻ മുക്തി നേടി നിൽക്കുകയായിരുന്നു മനീഷ. ദേവു ആകട്ടെ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ച് ഈ ആഴ്ചയിലേക്കുള്ള ക്യാപ്റ്റനായും നിൽക്കുകയായിരുന്നു.

പുറത്തായതോടെ തന്റെ ക്യാപ്റ്റൻസി മിഥുന് കൈമാറിയാണ് ദേവു പടിയിറങ്ങിയത്.ഇവരുടെ പുറത്താകലോടെ പതിനെട്ട് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിന്ന് ഇതുവരെ പുറത്തു പോയവരുടെ എണ്ണം ആറായിരിക്കുകയാണ്. എയ്ഞ്ചലിൻ മരിയ, ​ഗോപിക, എന്നിവരാണ് ഇതിനു മുൻപ് എവിക്ഷനിലൂടെ പുറത്തായവർ. എന്നാൽ ദേവൂ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഈ വർഷത്തെ ബിഗ്‌ബോസിന്റെ വളയം പിടിക്കുന്നത് അഖിൽ മാരാർ ആണ് എന്നാണ് പറയുന്നത് , ശോഭ മറ്റൊരു മത്സരാർത്ഥി ആണ് എന്നും കൂട്ടിച്ചേർത്തു , അഖിൽ മാററിനെ കുറിച്ച് പറയുകയാണ് താരം , https://youtu.be/qgmYfqxJ3Rs

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →