മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരം ആണ് സംയുക്ത മേനോൻ , മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവവും ആണ് താരം , എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ വലിയ രീതിയിൽ ഉള്ള പ്രശനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാൽ അതിന്റെ ഇടയിൽ ഇപ്പോൾ നടി സംയുക്തക്ക് സംഭവിച്ച ഒരു കാര്യം ആണ് സോഷ്യൽ ലോകം ഇപ്പോൾ ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്നത് , സംയുക്ത മേനോൻ നായികയായ ഏറ്റവും പുതിയ ചിത്രം ആയ ബൂമറാംഗ് എന്ന ചിത്രത്തിൻറെ പ്രമോഷനിൽ പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരെ വിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ. ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്കിടെയാണ് നടൻ നടിക്കെതിരെ തിരിഞ്ഞത്. തൻറെ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ അടുത്തകാലത്ത് വന്ന പ്രസ്താവനയെ അധികരിച്ചാണ് ഷൈൻ ടോം ചാക്കോയുടെ വിമർശനം.അതേ സമയം സിനിമയുടെ നിർമ്മാതാവും സംയുക്തയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന സംയുക്ത പ്രമോഷനെത്താത്തതിലാണ് നിർമ്മാതാവിൻറെ വിമർശനം.ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോൻ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. എന്നെല്ലാം ആണ് പറയുന്നത് ഇത് തന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,