മെഗാ സ്റ്റാർ മമ്മൂട്ടി ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ഏജന്റ്. തെലുങ്കിൽ നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിലും സിനിമക്കായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അഖിൽ അഖിനേനി നായകനായി എത്തിയ ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. എന്നാൽ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം തീയറ്ററിൽ മോശം പ്രതികരണം നേടുകയായിരുന്നു. പിന്നാലെ നിർമ്മാതാവ് തന്നെ ചിത്രം പരാജയമാണെന്ന് സമ്മതിച്ച് എത്തുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ട് എത്തുകയാണ്.
ഈ ചിത്രം ഏപ്രിൽ 28 ന് ആണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്,
എന്നാൽ ഇപ്പോൾ മമ്മൂട്ടി-അഖിൽ അഖിനേനി ചിത്രം ഏജന്റ് മെയ് 19 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.തീയറ്ററിൽ പരാജയമായിരുന്ന പല ചിത്രങ്ങളും ഒടിടിയിൽ വിജയിച്ച പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട് , വലിയ ഒരു മുതൽ മുടക്കിൽ ഇറക്കിയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് എന്നാൽ മുടക്കിയ പണം ഒന്നും തിരിച്ചു പിടിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല , നിരവധി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്തിട്ടുണ്ട് , റെക്കോർഡ് തുകക്ക് തന്നെ ആണ് ott അവകാശം സ്വന്തം ആക്കിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,