തങ്കലാൻ ചിത്രത്തിന്റെ റിഹേഴ്‌സൽ ചിത്രീകരണത്തിനിടെ നടൻ വിക്രത്തിന് പരിക്ക്. പാ. രഞ്ജിത് സംവിധാനവും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വാരിയെല്ലിന് സംഭവിച്ച പൊട്ടലിനെ തുടർന്ന് താരം സിനിമയുടെ ചിത്രീകരണത്തിൽ നിന്നും ചെറിയ ഇടവേള എടുക്കുന്നതായി മാനേജർ ട്വിറ്ററിലൂടെ അറിയിച്ചു. പൊന്നിയൻ സെൽവൻ 2 ലെ പ്രകടനത്തിന് ആദിത്യ കരികാലൻ എന്ന ചിയാൻ വിക്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന നിറഞ്ഞ സ്‌നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവർക്കും നന്ദി പറയുന്നു.
റിഹേഴ്‌ലിനിടെ പരുക്കേറ്റേ് വാരിയെല്ലിൽ ഒടുവുണ്ടായതിനാൽ ചിയാൻ വിക്രത്തിന് കുറച്ച് നാളത്തേയ്ക്ക് താങ്കലാന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനാകില്ല. എത്രയും വേഗത്തിൽ കൂടുതൽ ഊർജത്തോടെ തിരിച്ച് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.’ താരത്തിന്റെ പരിക്കിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു.പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹത്തിന്റെ വാക്താവ് വ്യക്തമാക്കി. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. എന്നാൽ ഈ വിഷയത്തിൽ പല പ്രമുഖരും താരത്തെ വിളിച്ചു എന്നും സുഖവിവരം അന്വേഷിച്ചു എന്നും പറയുന്നു , എന്നാൽ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി വിക്രത്തെ വിളിച്ചു എന്നും പറയുന്നു , ഇരുവരും പണ്ട് മുതൽ തന്നെ നല്ല സുഹൃത്തുക്കൾ താനെ ആണ് ഒരുമിച്ചു നിരവധി സിനിമകൾ അഭിനയിച്ചവരും ആണ് , ഈ കാര്യത്തിൽ വളരെ അതികം വിഷമം ഉണ്ട് എന്നും മമ്മൂട്ടി പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,