മലയാളം ബിഗ് ബോസ് അഞ്ചാം സീസണിൽ നിന്നും മനീഷ കെഎസ് പുറത്ത് പോയത് ഒരു വിഭാഗം പ്രേക്ഷകർക്ക് നിരാശയായിരിക്കുകയാണ്. ശക്തയായ മത്സരാർത്ഥിയായിരുന്നു മനീഷയെന്ന് ഇവർ പറയുന്നു. എവിക്ഷൻ അപ്രതീക്ഷിതമായിരുന്നെന്ന് മനീഷയും സമ്മതിക്കുന്നുണ്ട്. ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും പരാതിയില്ലെന്നും ഇവർ വ്യക്തമാക്കി. മനീഷയുടെ പുറത്താകലിനെക്കുറിച്ചും ബിഗ് ബോസ് മത്സരാർത്ഥികളുടെ അക്രമ സ്വഭാവത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് പലരും , അഖിൽ മാരാർ ഇപ്പോഴത്തെ രീതി തുടർന്നാൽ പുറത്ത് പോവാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ട മനോജ് മനീഷ പുറത്ത് പോയതിന് മറ്റ് ചില കാരണങ്ങളുണ്ടാവാമെന്നും അഭിപ്രായപ്പെട്ടു.
വീട്ടിലെ സാധനങ്ങൾ തല്ലിത്തകർക്കുന്നത് നിയമത്തിനെതിരാണെന്നും മനോജ് ചൂണ്ടിക്കാട്ടി. ‘നില വിട്ട് മദം പൊട്ടിയ ആനയെ പോലെ എല്ലാം തച്ചുടയ്ക്കുക എന്ന് പറയുന്നത് നല്ല മത്സരാർത്ഥിക്ക് ചേർന്നതല്ല ക്ഷമയും സഹിഷ്ണുതയും വേണ്ട ഒരു കാര്യം ആണ് . ബിഗ് ബോസിൽ ഇന്ന് ടോപ്പിൽ നിൽക്കുന്ന, പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥിയാണ് അഖിൽ മാരാർ. എന്നാൽ അഖിൽ മാരാർ സ്വയം പുറത്തേക്കുള്ള വഴി തുറന്നിരിക്കുകയാണ് , എന്നാൽ പല വിവാദങ്ങളും ആണ് ഇപ്പോൾ ബിഗ് ബോസ്സിൽ വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,