മലയാളം ബിഗ് ബോസ് മലയാളം സീസൺ 5 അതിൻറെ 6വാരത്തിലൂടെ ആവേശകരമായി മുന്നോട്ട് പോവുകയാണ്. കണ്ടൻറ് ഇല്ലെന്ന് കഴിഞ്ഞ വാരം പ്രേക്ഷകരിൽ ഒരു വിഭാഗത്തിൽ നിന്ന് ഉയർന്ന ആക്ഷേപം പുതിയ വീക്കിലി ടാസ്കോടെ മാറിയിട്ടുണ്ട്. സംഭവബഹുലമായിരുന്ന മിഷൻ എക്സ് ഫിസിക്കൽ ടാസ്ക് ഒട്ടനവധി മുഹൂർത്തങ്ങളാണ് ബിഗ് ബോസ് ആരാധകർക്ക് സമ്മാനിച്ചത്. അതിലൊന്ന് ശോഭയുടെ ഇരട്ട നിലപാടുകളെ ഉദാഹരണസഹിതം സഹമത്സരാർഥികൾ പൊളിക്കുന്ന കാഴ്ചയായിരുന്നു. ആൽഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി മുഴുവൻ മത്സരാർഥികളും തിരിഞ്ഞ ടാസ്കിൽ ബീറ്റ ടീമിലായിരുന്നു ശോഭ.
വിഷ്ണു, ശ്രുതി, ഒമർ, ഷിജു, അഖിൽ മാരാർ, റിനോഷ്, അനു എന്നിവരും ഇതേ ടീമിലാണ് ഉണ്ടായിരുന്നത്. മത്സരത്തിൽ ഉപയോഗിക്കേണ്ടിയിരുന്ന ഫ്യൂസുകളിലൊന്ന് ടീം ബീറ്റയിൽ നിന്നും കൈക്കലാക്കി അഞ്ജൂസ് ടോയ്ലറ്റിൽ കയറി വാതിൽ പൂട്ടിയപ്പോൾ ഒമർ അത് ചവുട്ടി പൊളിച്ചത് ഹൗസിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കെ ഹൗസ് ക്യാപ്റ്റൻ മിഥുൻ വിളിച്ചുചേർത്ത മീറ്റിംഗിൽ അഞ്ജൂസ് തൻറെ ഭാഗം വാദിച്ചു. ഗെയിമിൻറെ ഭാഗമായല്ല ടോയ്ലറ്റിൽ കയറിയത് എന്നായിരുന്നു അഞ്ജൂസിൻറെ വാദം. ശോഭയുടെ വെല്ലുവിളി ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,