മലയാള സിനിമ പ്രേക്ഷകരെ ആർത്തുചിരിച്ച ഈ വർഷത്തെ ആദ്യ ഹിറ്റ് സിനിമയാണ് രോമാഞ്ചം. തിയേറ്ററുകൾ നിറച്ച് പ്രദർശനം നടത്തിയ സിനിമ ബോക്‌സ് ഓഫിസിൽ വമ്പൻ കലക്ഷനാണ് നേടിയത്. രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവനും തൻ്റെ സംവിധാന മികവിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഹൊറർ കോമഡി ജോണറിൽ ഇറങ്ങിയ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും തരംഗമായി.സിനിമയുടെ വിജയത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. ഇത് സ്ഥിരീകരിച്ചുകൊണ്ടുള്ളതായിരുന്നു ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ പോസ്റ്റ്. ക്ലാപ് ബോർഡിൻ്റെ ചിത്രമാണ് ഫഹദ് തൻ്റെ ഫേസ്‌ബുക്ക് ഹാൻഡിലിൽ പങ്കുവച്ചത്. എന്നാൽ ഈ ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവുകയും ചെയ്തു ,
ക്യാംപസ് പശ്ചാത്തലമാകുന്ന ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ഫഹദ് പ്രത്യക്ഷപ്പെടുക. സിനിമ ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് വിവരം. സുഷിൻ ശ്യാം ആകും സംഗീത സംവിധാനം. കൂടാതെ രോമാഞ്ചം സിനിമയിലെ എല്ലാവരും ഈ സിനിമയിലും ഉണ്ടാവും എന്നും പറയുന്നു , ഫഹദ് ഫാസിലിന്റെ നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് ധൂമം എന്ന ചിത്രം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇത് , എന്നാൽ റിപോർട്ടുകൾ പ്രകാരം ആവേശം എന്നാണ് സിനിമയുടെ പേര് എന്നും പറയുന്നു എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,