തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിക്കുന്ന ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജയിലറിന് റിലീസ് തീയതി നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തു വിട്ടു. ആഗസ്ത് 10 മുതൽ ജയിലെർ വേട്ട തുടങ്ങാൻ ഒരുങ്ങുകയാണ് എന്നാണ് സൺ പിക്ചേഴ്സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.തികച്ചും ത്രസിപ്പിക്കുന്ന പുതിയ പ്രൊമോയ്‌ക്കൊപ്പമാണ് ജയിലറിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന പുതിയ പ്രൊമോ വീഡിയോയിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനേയും കാണാം. ജാക്കി ഷ്റോഫ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട് .നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവ രാജ്കുമാർ, വസന്ത് രവി, യോഗി ബാബു, രമ്യാ കൃഷ്ണൻ, വിനായകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കന്നഡ സൂപ്പർതാരവും അന്തരിച്ച നടനുമായ രാജ്കുമാറിന്റെ മകൻ ശിവ രാജ്കുമാറിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജയിലർ. എന്നാൽ മോഹൻലാലിന്റെ മാസ്സ് വരവ് തന്നെ ആണ് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് , വളരെ ആവേശത്തിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും , എന്നാൽ വലിയ ഒരു സ്വീകരണം തന്നെ ആണ് ലഭിച്ചതും , എന്നാൽ ഇങ്ങനെ ഒരു ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും കൂടുതൽ അറിയാൻ വീഡിയോ കാണുക ,