പൃഥ്വിരാജ് എമ്പുരാൻ ഒരുക്കാൻ റെഡിയായിക്കഴിഞ്ഞു

മലയാളത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസ് ചെയുന്ന കാര്യത്തിൽ ആണ് . പൃഥ്വിരാജ് എമ്പുരാൻ ഒരുക്കാൻ റെഡിയായിക്കഴിഞ്ഞുഎന്ന വാർത്തകളും വരുന്നു , വിദേശ രാജ്യങ്ങളിലെ ലൊക്കേഷൻ ഹണ്ട് പൂർത്തിയാക്കി സംഘം ആഗസ്റ്റ് 15 ന് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യയിൽ ചിത്രീകരണം ആരംഭിച്ച് ആറ് രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് പൂർത്തിയാക്കുക. ലൊക്കേഷനുകൾക്കുവേണ്ടി പൃഥ്വിരാജും സംഘവും ആറുമാസത്തോളം നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു. ഇതിനുശേഷമായിരുന്നു വിദേശ രാജ്യങ്ങളിലെ ലൊക്കേഷൻ ഹണ്ട്. കഴിഞ്ഞ ദിവസം ആണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വന്നത് ,

ചിത്രത്തിടെ ലൊക്കേഷൻ തേടി ഉള്ള യാത്ര അവസാനിപ്പിനു എന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ എത്തിയത് , കേരളത്തിൽ എമ്പുരാന്റെ ചിത്രീകരണം ഉണ്ടാകുമോ എന്ന് അറിവായിട്ടില്ല. ഹോളിവുഡ് ചിത്രത്തിന് സമാനമായ ചിത്രീകരണവും ആസൂത്രണവും ലക്ഷ്യമിടുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ എമ്പുരാന്റെ ഭാഗമാവുന്നുണ്ട്. മുരളി ഗോപിയുടെ രചനയിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്ഷൻ. എന്നാൽ ഈ ചിത്രം വലിയ ഒരു പ്രതീക്ഷ തന്നെ ആണ് കൊണ്ട് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →