ജൂഡ് ആന്റണിയുടെ പുതിയ ചിത്രം കണ്ട മോഹൻലാൽ പറഞ്ഞത്

2018 സിനിമയ്ക്ക് വലിയ ഒരു സ്വീകരണം തന്നെ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത് , സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സംസ്ഥാനത്തുടനീളം മികച്ച പ്രതികരണവും ഹൗസ് ഫുൾ ഷോകളുമാണ് ലഭിക്കുന്നത്. താരതമ്യേന കുറഞ്ഞ പ്രീ-റിലീസ് പ്രൊമോഷനോടെ എത്തിയ ചിത്രം തിയേറ്ററുകളിൽ ആളെ കയറ്റുന്നുണ്ട്. 2018ൽ കേരളം അതിജീവിച്ച പ്രളയമാണ് സിനിമയുടെ പ്രമേയം. ‘എവരി വൺ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനിൽ ആണ് സിനിമ എത്തിയത്. ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും 1.85 കോടി രൂപ ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ ചിത്രത്തിന് നേടാനായി എന്നാണ് ട്വിറ്ററിൽ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ മികച്ച ടിക്കറ്റ് ബുക്കിം​ഗ് ആണ് തിയേറ്ററുകളിൽ ഉള്ളത്.

അതുകൊണ്ട് തന്നെ മികച്ച വാരാന്ത്യ കളക്ഷൻ ജൂഡ് ആന്റണി ചിത്രത്തിന് സാധ്യമാകും എന്നാണ് വിലയിരുത്തൽ, എന്നാൽ ഈ ചിത്രത്തെ കുറിച്ച് പ്രമുഖരും കണ്ടു അഭിപ്രയം പറഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ഇപ്പോൾ ഈ ചിത്രം കണ്ടു ഇറങ്ങിയ മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെധ നേടുന്നത് വളരെ മികച്ച സിനിമ ആണ് എന്നും മികച്ച തിരക്കഥ ആണ് എന്നും പറഞ്ഞു , ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വലിയ താരനിര ചിത്രത്തിൻ്റെ ഭാഗമാണ്. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രം കോടികൾ ആണ് കളക്ഷൻ നേടിക്കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →